(അവലംബം: പ്രിയതമയുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പാചകക്കുറിപ്പുകള്‍)
"പരോപകാര്‍ത്ഥമിദം ബ്ലോഗും".
ആമുഖവും, പൂമുഖവുമെല്ലാം ഒഴിവാക്കി നേരെ അടുക്കളയിലേയ്ക്ക്:
മട്ടണ്‍ റോസ്റ്റ്:
ചേരുവകള്‍:
മട്ടണ്‍ 1/2 കിലോ
സവാള 4 എണ്ണം
ഇഞ്ചി പേസ്റ്റ് 2 റ്റീ സ്പൂണ്‍
വെള്ളുള്ളി പേസ്റ്റ് 2 റ്റീ സ്പൂണ്‍
മുളകുപൊടി 3 റ്റീ സ്പൂണ്‍ (ആവശ്യാനുസരണം മാറ്റം വരുത്താം)
മഞ്ഞള്‍പൊടി 3/4 റ്റീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ കാല്‍ കപ്പ്
വെള്ളം കാല്‍ കപ്പ്
കുക്കറില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് അതിലേക്ക് 4 സവാള നേരിയതായി അരിഞ്ഞത് ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.
ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് മട്ടണ്‍ കഷ്ണങ്ങള്‍ ഇടുക. പാകത്തിനു ഉപ്പും, കാല്‍ കപ്പു വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ച് 15 മിനിറ്റ് വേവിക്കുക.
വെള്ളം നല്ലപോലെ വറ്റിച്ച് ചീനച്ചട്ടിയിലേക്ക് മാറ്റി നല്ല പോലെ മൊരിച്ചെടുക്കുക.
ഉള്ളിത്തോരന്‍:
ചേരുവകള്‍:
ചെറിയ ഉള്ളി
കൊത്തമല്ലി
തേങ്ങ
വറ്റല്‍ മുളക്
പെരുംജീരകം
മഞ്ഞള്‍പൊടി,ഉപ്പ്,കടുക്,കറിവേപ്പില,തേങ്ങാ കൊത്ത്
ഉള്ളി ചെറുതായി അരിഞ്ഞ് ഉപ്പും,മഞ്ഞളും കൂട്ടി കുഴയ്ക്കുക.
തേങ്ങ,കൊത്തമല്ലി,പെരുംജീരകം,മുളക് ഇവ വറുത്ത് പൊടിച്ച് ഇതില്‍ ചേര്‍ക്കുക.
വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും,തേങ്ങാകൊത്തും ഇട്ട് മൂപ്പിച്ച് കുഴച്ചുവെച്ച ഉള്ളി അതില്‍ ഇട്ട് പാകം ചെയ്യുക
കയ്പ്പക്ക(പാവക്ക) ജാം (ഷുഗര്‍ പേഷ്യന്റ്സിനു വളരെ നല്ലത്)
ചേരുവകള്‍:
കയ്പ്പക്ക- 50 ഗ്രാം
കുമ്പളങ്ങ- 400 ഗ്രാം
പഞ്ചസാര- 500 ഗ്രാം
പട്ട, ഗ്രാമ്പൂ
വനില എസ്സന്‍സ്- 1/2 റ്റീ സ്പൂണ്‍
കയ്പ്പക്ക, കുമ്പളങ്ങ ഇവ നല്ല പോലെ ഗ്രേറ്റ് ചെയ്തതും,പട്ട,ഗ്രാമ്പൂ എന്നിവയും. പഞ്ചസാര പാവ് തയ്യാറാക്കിയതിലേക്ക് ഇട്ട് ഇളക്കി കൊണ്ടേ ഇരിക്കുക.
ജാം പരുവത്തിലായാല്‍ എസ്സെന്‍സ് ഒഴിച്ച് ഇറക്കി വെക്കുക. തണുത്താല്‍ കുപ്പിയിലാക്കുക.
ഷുവറിന്റെ ഗ്രേഡ് അനുസരിച്ച് കയ്പക്ക-കുമ്പളങ്ങ അനുപാതം മാറ്റാവുന്നതാണ്.
(അവതരിപ്പിയ്ക്കാന്‍ കര്‍ത്താവിന്റെ അനുവാദം ആവശ്യമില്ല.
സംഭവം വിജയിച്ചില്ലെങ്കില്‍ ഉത്തരവാദിത്വം കര്‍ത്താവ് ഏറ്റെടുക്കുന്നതുമല്ല).
Subscribe to:
Post Comments (Atom)
5 comments:
വാചകത്തോടൊപ്പം,പാചകത്തിലും താല്‍പര്യമുള്ളവര്‍ക്കായി ചില വിധികള്‍. വല്ലാത്ത "വിധി" തന്നെ അല്ലേ?
മധുരമില്ലാത്ത ചായ കുടിക്കുന്ന ഷുഗറുകാര്‍ക്കു് പഞ്ചസാരയിട്ട ജാം ശരിയാകുമോ.?അവരുടെ വിധി.?
ബൂലോകത്തിനു വീണ്ടുമൊരു പാചക വസന്തം..!
ഇതിനോടൊപ്പം കുറച്ച് ഒറ്റമൂലികളും കൂടി എഴുതിയാല്‍ നന്നായിരിക്കും..
ഉദാ: ഉഴുന്നു വട എങ്ങിനെ നടുവില്‍ ഓട്ടയായി ഉണ്ടാക്കാമെന്ന്, ഞാനും പ്രിയതമയും മാറി മാറി പരീക്ഷിച്ചിട്ടും ഫലം തഥൈവ.. മിക്സിയിലാണു അരയ്ക്കുന്നത്, എത്ര വെള്ളം ചേര്‍ക്കാതെ അരച്ചാലും..നൊ രക്ഷ..!
ആശംസകളും അനുമോദനങ്ങളും..:)
നിര്‍ദേശങ്ങള്‍ വായിച്ചില്ലേ.
കയ്പ്പക്കയുടെ അളവു കൂട്ടി, കുമ്പളങ്ങ-പഞ്ചസാരാദികള്‍ കുറച്ചാല്‍ ഏതു പഞ്ചാരക്കുഞ്ഞനും നോ കുഴപ്പം.
അടുത്ത പ്രാവശ്യം ദോശയില്‍ കുത്തിടുന്ന സൂത്രം പ്രതീക്ഷിക്കുക
ദോശയില്‍ കുത്തിടാനോ?
ഈച്ച്വരാ.. ഇത്തെന്തൊരു പരീച്ചണം?
മാഷേ.. ദോശയില്‍ കുത്തുകള്‍ നൈസ്സര്‍ഗ്ഗികമായി വരണ്ടേ?
ചുമ്മാ ചോദിച്ചെന്നെ ഒള്ളേ.
Post a Comment